ആലുവ: വനം കൊള്ളയെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ടു യു.ഡി.എഫ് പ്രവർത്തകർ ഇന്ന് മണ്ഡലം അടിസ്ഥാനത്തിൽ ധർണ നടത്തും. വിവിധ മണ്ഡലങ്ങളിൽ അൻവർസാദത്ത് എം.എൽ.എ, എം.ഒ. ജോൺ, അഅബ്ദുൽ മുത്തലീബ്, എം.എ. ചന്ദ്രശേഖരൻ, ഹംസ പറക്കാട്ട്, പി.എൻ. ഉണ്ണികൃഷ്ണൻ, എം.ജെ. ജോമി, ബാബു പുത്തനങ്ങാടി, ജെബി മേത്തർ ഹിഷാം എന്നിവർ ധർണ ഉദ്ഘാടനം ചെയ്യും.
നിയോജക മണ്ഡലം നേതൃത്വ യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷത വഹിച്ചു.