മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹൈസ്കൂളിൽ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണില്ലാത്ത കുട്ടികൾക്ക് സ്കൂൾ മാനേജ്മെന്റ് മൊബൈൽ ഫോൺ നൽകി. സ്വന്തമായി ഫോൺ വാങ്ങാൻ കഴിവില്ലാത്ത പാവപ്പെട്ട കുട്ടികൾക്കാണ് ഫോൺ നൽകിയത്. വിതരണോദ്ഘാടനം സ്കൂൾ മാനേജരും യൂണിയൻ പ്രസിഡന്റുമായ വി.കെ.നാരായണൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ .എ. കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രെസ് വി .എസ്.ധന്യ, യൂണിയൻ കൗൺസിലർ പി.ആർ.രാജു തുടങ്ങിയവർ സംസാരിച്ചു.