പറവൂർ: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പറവൂർ യൂണിറ്റ്. പത്ത് വിദ്യാർത്ഥികൾക്കുള്ള മൊബൈൽ വിതരണോദ്ഘാടനം സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് നിർവഹിച്ചു. യൂണിയൻ സമാഹരിച്ച മൊബൈൽ ഫോണുകൾ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ എൻ.എ. അലി യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. അഡ്വ കെ.കെ. മുഹിനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. നാസർ, ഭാരവാഹികളായ പി. ശ്രീരാം, എം.ബി. സ്റ്റാലിൻ, ടി.ജി. അനൂപ്, കെ.കെ. സാജിത എന്നിവർ സംസാരിച്ചു.