ആലുവ: മഹിളാ മോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷീജ മധു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷ ലത ഗംഗാധരൻ, നിയോജക മണ്ഡലം പ്രസിഡന്റ് എ.സെന്തിൽകുമാർ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ലേഖ നായ്ക്, സി. സുമേഷ്, രജന ഹരീഷ്, ശ്രീവിദ്യ ബൈജു, കെ.ജി. ഹരിദാസ്, ശ്രീലത രാധാകൃഷ്ണൻ, എസ്. ശ്രീകാന്ത്, ബേബി നമ്പേലി, ജോയി വർഗീസ്, ബീന സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.