ആലുവ: ഇന്റേണൽ സെറ്റിൽമെന്റ് എത്രയുംവേഗം മുൻകാല പ്രാബല്യത്തോടെ പുതുക്കണമെന്നാവശ്യപ്പെട്ടാണ് ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) സംഘടിപ്പിച്ച പ്രതിഷേധ സമരം ബെഫിസംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു. പി.വൈ. വർഗീസ്, സി.എ. സരസൻ, കെ.വി. വിംസി, എൻ.എ. അലി, പി.എം. സിദ്ദിഖ്, ടി.എസ്. ജിനീഷ്, വി.ആർ. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.