പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രി വികസനസമിതി യോഗം ചേരുന്നില്ലെന്ന് ആക്ഷേപം. മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിലും കൊവിഡ് മൂന്നാം ഘട്ടം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുമ്പോഴും പ്രതിരോധപ്രവർത്തനങ്ങളും വാക്സിൻ നൽകുന്ന നടപടികളും ശക്തമാക്കേണ്ട സാഹചര്യമാണ്. എന്നിട്ടും താലൂക്ക് ആശുപത്രി വികസനസമിതി വിളിച്ചുകൂട്ടാൻ നഗരസഭ തയ്യാറാകാത്തതിനെതിരെയാണ് ജനരോഷമുയരുന്നത്. ഭരണകക്ഷിയായ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളാണ് എച്ച്.എം.സി യോഗം വിളിക്കാതിരിക്കുന്നതിന് കാരണമെന്നും വിവിധ പാർട്ടികൾ ഏപ്രിൽ മാസത്തിൽ അംഗങ്ങളെ നിശ്ചയിച്ച് നൽകിയെങ്കിലും എച്ച്.എം.സി. വിളിക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും ആരോപിച്ച് എൻ.സി.പി രംഗത്തെത്തി. കളക്ടർ വിഷയത്തിൽ ഇടപെടണമെന്ന് എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി സി.കെ. അസീം ആവശ്യപ്പെട്ടു.