പെരുമ്പാവൂർ: ചേരാനല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടയ്മായ ഒന്നാനാം കുന്നുമ്മേൽ1988-91 എന്ന സംഘടന നിർദ്ധനരായ ആറ് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി. മുൻ അദ്ധ്യാപിക അംബികാ ദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ, വൈസ് പ്രസിഡന്റ് എം.വി. ജോസഫ്, അദ്ധ്യാപിക എൻ.സി.മേഴ്‌സി, സംഘടനാ പ്രസിഡന്റ് കെ.പി.ഷൈജു, സെക്രട്ടറി കെ.വി.പ്രഭാത്, സുനിൽ കുമാർ, മനോജ് വാര്യർ, അനീഷ് നാരായണൻ എന്നിവർ സംസാരിച്ചു.