പെരുമ്പാവൂർ: വായനപക്ഷാചരണത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി മുടക്കുഴ ഗവൺമെന്റ് യു.പി സ്‌കൂളിൽ പുസ്തക വണ്ടി സ്‌കൂൾ ലൈബ്രറി പുസ്തകവുമായി കുട്ടികളുടെ വീട്ടിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചാൻ പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വാർഡ് അംഗം ജോസ് എ പോൾ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ. രമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ് നി എൽദോസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് മാത്യുസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സ വേലായുധൻ, ബ്ലോക്ക് അംഗം ഷോജ റോയി, ഒ.എസ്.എ. ചെയർമാൻ ഷാജി കീച്ചേരി, ടീച്ചർ ഇൻ ചാർജ് സോളി വർക്കി, പി.ടി.എ. പ്രസിഡന്റ് കെ.എം. രാജേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് പ്രമോദ് എന്നിവർ സംസാരിച്ചു. യോഗത്തിൽ കുട്ടികൾക്ക് യൂണിഫോം, നോട്ട്ബുക്ക് എന്നിവയുടെ വിതരണവും നടന്നു.