പെരുമ്പാവൂർ: ഓണത്തിന് ഒരു പിടി പച്ചക്കറി എന്ന ആശയവുമായി യൂത്ത് കെയർ മാറംപള്ളി മേഖല. പച്ചക്കറി കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം മുൻ വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച്. അബ്ദുൾ ജബ്ബാർ നിർവഹിച്ചു. വാഴക്കുളം കൃഷി ഓഫീസർ ബിന്ദു, യൂത്ത് കെയർ ചെയർമാൻ അഹമ്മദ് കബീർ, വാർഡ് അംഗം തമ്പി കുര്യാക്കോസ്, യൂത്ത് കെയർ മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എ.സ്.യു, ഐ.എൻ.ടി.യു.സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.