പെരുമ്പാവൂർ: പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സംസ്ഥാന നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരങ്ങളുടെ ഭാഗമായി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന വൈസ് ചെയർമാൻ അഹമ്മദ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ് കിഴക്കുമ്മശേരി, അലിയാർ മുണ്ടേത്ത്, കെ.എം.എ. സലിം തുടങ്ങിയവർ പ്രസംഗിച്ചു.