പെരുമ്പാവൂർ: അന്തരിച്ച കെ.പി.സി.സി നിർവാഹക സമിതി അംഗവും വെങ്ങോല പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം.എം.അവറാന്റെയും ഡി.സി.സി സെക്രട്ടറി തോമസ് പി കുരുവിളയുടേയും ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എം. കടുത്തയുടേയും സ്മൃതി സംഗമം ഇന്ദിരാഭവനിൽ സംഘടിപ്പിച്ചു. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം ഒ.ദേവസി, കെ.പി.സി.സി അംഗം കെ.എം.എ. സലാം, എം.പി. അബ്ദുൾ ഖാദർ, ജോർജ് കിഴക്കമശേരി, ഡി.സി.സി ഭാരവാഹികളായ മനോജ് മൂത്തേടൻ, വി.എം.ഹംസ്സ, ബേസിൽ പോൾ, ബ്ലോക്ക് പ്രസിഡന്റുമാരായ ഷാജി സലീം, കെ.പി. വർഗീസ് എന്നിവർ സംസാരിച്ചു.