പെരുമ്പാവൂർ: നങ്ങേലിൽ ഗോപാലൻ വൈദ്യർ സ്മാരക ജനശ്രേഷ്ഠ പുരസ്‌കാരം ശതപൂർണിമ ആഘോഷിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പത്മഭൂഷൺ ഡോ. പി.കെ. വാരിയർക്ക് ജൂലായ് 4ന് വ്യവസായ മന്ത്രി പി. രാജീവ് സമർപ്പിക്കും. നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് മാനേജിംഗ് ഡയറക്ടറും നങ്ങേലിൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. വിജയ് നങ്ങേലിൽ അദ്ധ്യക്ഷത വഹിക്കും. മംഗളപത്രവും ഉപഹാരവും 25000 രൂപയുമടങ്ങിയ പുരസ്‌കാരം കോട്ടക്കൽ കൈലാസ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിലാണ് സമർപ്പിക്കുക. പി.ഗോവിന്ദപ്പിള്ള, എം.എം. ലോറൻസ്, ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമൻ ബാവ, വി.എസ്. അച്യുതാനന്ദൻ എന്നിവർക്കാണ് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടള്ളത്.