ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണയുടെ ഭാഗമായി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിബു ആന്റണി, ജോയി കാച്ചപ്പിള്ളി, പ്രിൻസ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.