തൃക്കാക്കര: കാക്കനാട് പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയെ പിടികൂടാതെ ഒളിച്ചുകളി. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ഉന്നത രാഷ്ട്രീയ ഇടപെടൽ മൂലം തൃക്കാക്കര പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ച മട്ടാണ്.
ജൂൺ ഒമ്പതിന് കാക്കനാട് വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ വന്ന സംഘം എറണാകുളം എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ ഷിബിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. ചേരാനല്ലൂർ സ്വദേശികൾ പണയത്തിനെടുത്തതാണ് കാർ.
പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് വിശദീകരണം. പൊലീസ് കമ്മിഷണറേറ്റിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.