കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിനു നൽകി ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എൽ.എ.എ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി.അനൂപ്,ആന്റണി വടക്കുംചേരി,വാർഡ് മെമ്പർമാരായ വി.എം.ഷംസുദ്ദീൻ, സിമി ജിജോ ,വി.വി. സെബാസ്റ്റ്യൻ , പി.എൻ.ഉണ്ണികൃഷ്ണൻ, ലിന്റോ പി ആന്റു എന്നിവർ പങ്കെടുത്തു