മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച്.എം.സിയുടെ കീഴിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലായ് 3ന് വൈകുന്നേരം 5ന് മുമ്പായി ghmvpajobs@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ 8-ാം ക്ലാസ് പാസായവരും മൂവാറ്റുപുഴ നഗരസഭ പരിധിയിൽ താമസക്കാരും 30നും 50തിനും ഇടക്ക് പ്രായമുള്ളവരുമായിരിക്കണം. അപേക്ഷ നേരിട്ട് സ്വീകരിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. 0485-2836544.