പറവൂർ: ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ഡോ.ശ്യാംപ്രസാദ് മുഖർജിയുടെ ബലിദാന ദിനത്തോടനുബന്ധിച്ച് ഭാരതത്തമെമ്പാടും വൃക്ഷത്തൈ നടുന്നതിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ വിട്ടുവളപ്പിൽ ഫലവൃക്ഷതൈ നട്ടു. ഭാര്യ ശ്രീകല ജയകൃഷ്ണനും പങ്കെടുത്തു. ശ്യംപ്രസാദ് മുഖർജിയുടെ ജന്മദിനമായ ജൂലായ് ആറുവരെയുള്ള 14ദിവസം വൃക്ഷത്തൈ നട്ടു പിടിപ്പിക്കുന്നത് തുടരും.