മൂവാറ്റുപുഴ: ലക്ഷദ്വീപിൽ ഭരണകൂടം നടപ്പാക്കുന്നത് ജനവിരുദ്ധ നയങ്ങളാണെന്ന് ഡോ: മാത്യു കുഴൽ എം.എൽ.എ പറഞ്ഞു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് മൂവാറ്റുപുഴ മേഖല കമ്മിറ്റി ഹെഡ് പോസ്റ്റ് ഒാഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദിർ ഹുദവി അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.ഇ നാസർ, ഷാഫി മുതിരക്കാലയിൽ, എസ്.കെ.എസ്.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് സിദ്ധീഖ് ചിറപ്പാട്ട്, ത്വലബ വിംഗ് സംസ്ഥാന ജോയിൻ കൺവീനർ മുഹമ്മദ് റാഫി മൂവാറ്റുപുഴ, എസ്.കെ.എസ്.എസ്. എഫ് മേഖല വൈസ് പ്രസിഡന്റ് റിയാസ് മുളവൂർ എന്നിവർ സംസാരിച്ചു.