tv
നവജീവൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥിയുടെ മാതാവിന്‌ കെ.ജെ .മാക്‌സി എം.എൽ.എ. ടി.വി. കൈമാറുന്നു

പള്ളുരുത്തി: നവജീവൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ തോപ്പുംപടി സാന്തോം കോളനിയിൽ ലോക വിധവാ ദിനം ആചരിച്ചു. കെ.ജെ. മാക്‌സി എം.എൽ.എ. ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.

ഇതിന്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസം വഴിമുട്ടിയ കണ്ണമാലിയിലെ വിദ്യാർത്ഥിക്ക് ടി.വി കൈമാറി. കെ.ജെ. മാക്‌സിയിൽ നിന്ന് കുട്ടിയുടെ മാതാവ് ഗ്രേസി ടി.വി. ഏറ്റുവാങ്ങി. കുട്ടികളുടെ പിതാവ് മരിച്ചിട്ട് വർഷങ്ങളായി. കൂലി വേല ചെയ്താണ് ഗ്രേസി കുടുംബം പോറ്റുന്നത്.
സംഘം പ്രസിഡന്റ് മേരി റെയ്ചൽ അധ്യക്ഷത വഹിച്ചു. നിതാസെൽവം, ബിനിത ടീച്ചർ, സീന ജോളി, ടി.പി. സന്തോഷ്, ഷിജി ബിജു, അംബിക, ജൂലി , മോളി ക്ഷമിയത്ത്, രാധ എന്നിവർ പ്രസംഗിച്ചു