കൊച്ചി: സംസ്ഥാന എക്‌സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ 26ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കും. രാവിലെ 11ന് നടക്കുന്ന പരിപാടി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

വരുന്ന ഒരു വർഷത്തേക്ക് ജില്ലയിൽ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് ഒൺലൈനായി നടത്തുന്ന പരിപാടിയിൽ അഡ്വ.പി വി.ശ്രീനിജിൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ ടി.എ. അശോക് കുമാർ ആമുഖ പ്രഭാഷണം നടത്തും.