അങ്കമാലി: ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ശ്വസിക്കാൻ ബെന്നി ബഹനാൻ എം.പി ഓക്‌സിജൻ കോൺസെൻട്രേറ്റർ എത്തിച്ചുനൽകും. കുഞ്ഞിന് 24 മണിക്കൂറും ഓക്‌സിജന്റെ സഹായം കൂടിയേ തീരൂ എന്ന വിവരം അയ്യമ്പുഴ പഞ്ചായത്ത് അംഗം ലൈജു ഈരാളി എം.പിയെ വിളിച്ചറിയിച്ചതിനെ തുടർന്നാണ് നടപടി. ന്യൂഡൽഹിയിലുള്ള എം.പി 25ന് മടങ്ങിയെത്തും. അന്ന്
ഓക്‌സിജൻ കോൺസെൻട്രേറ്റർ എത്തിക്കുമെന്നാണ് കുഞ്ഞിന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. അയ്യമ്പുഴ 13ാം വാർഡിലാണ് ഈ കൂടുംബം താമസിക്കുന്നത്.