പള്ളുരുത്തി: ഇടക്കൊച്ചിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന വള്ളം മണൽതിട്ടയിൽ ഉറച്ചു. ഇന്നലെ ഉച്ചയോടെ അരൂർ - ഇടക്കൊച്ചി കായലിന്റെ മദ്ധ്യഭാഗത്താണ് സംഭവം. ഈ സമയം രണ്ട് തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. ഇവർ മണൽതിട്ടയിൽ ഇറങ്ങി വള്ളം നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വേലിയേറ്റ സമയം ജലനിരപ്പ് ഉയർന്നപ്പോഴാണ് വള്ളം നീക്കിയത്. എക്കൽ അടിഞ്ഞുകൂടിയതിനാൽ കായലിന്റെ പല ഭാഗത്തും ഇതു തന്നെയാണ് സ്ഥിതി. കായൽ ഡ്രജ്ചെയ്യുക മാത്രമാണ് പോംവഴി. ചളി അടിയന്തരമായി നീക്കം ചെയ്യാൻ നടപടി വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.