കൊച്ചി : ലയൺസ് ഡിസ്ട്രിക്ട് 318 ഇ 2021 -22 വർഷത്തിൽ 5 കോടി 32 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ലയൺസ് ക്ലബ്ബ് നിയുക്ത ഗവർണർ വി.സി.ജെയിംസ് അറിയിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ 126 ക്ലബ്ബുകളിൽ നിന്നും തിരഞ്ഞെടുത്ത ലയൺസ് അംഗങ്ങളുടെ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്ട് ഗവർണ്ണർ ആർ.ജി.ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.