കൊച്ചി: കലാസാംസ്‌കാരിക കേന്ദ്രം പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ സിനിമ ഗാനരചയിതാവും, കവിയുമായ പൂവച്ചൽ ഖാദർ അനുസ്മരണം ഓൺലൈനിൽ നടത്തി. സിനിമാഗാന രചയിതാവ് സന്തോഷ് വർമ്മ അനുസ്മരണ പ്രഭാഷണം നടത്തി. പൂവച്ചൽ ഖാദർ രചിച്ച അനശ്വരമായ ഗാനങ്ങൾ ഇതോടനുബന്ധിച്ച് അവതരിപ്പിച്ചു. സാംസ്കാര കേന്ദ്രം പ്രസിഡന്റ് വി.പി. ചന്ദ്രൻ ,സെക്രട്ടറി പി.എം. വിപിൻ കുമാർ , ഷാജി ഇടപ്പിള്ളി ,ബാബു കളരിക്കൽ, ആർ. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.