കൊച്ചി :സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ കർശന നടപടികൾ സ്വീകരിക്കണമെന് റെസിഡന്റ്സ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ ( റാക്കോ ) സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഗാർഹിക പീഡനങ്ങൾക്കെതിരേ സമൂഹ മന:സാക്ഷി ഉണർത്താൻ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ വിഭാഗം ജില്ല ജനറൽ സെക്രട്ടറി പ്രീതി രാജൻ, ജയശ്രീ ദേവൻ, കെ .എസ് .ദിലീപ് കുമാർ , പി .ഡി. രാജീവ് എന്നിവർ സംസാരിച്ചു.