കൂത്താട്ടുകുളം: മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണമോ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൂത്താട്ടുകുളം വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷത വഹിച്ചു. റെജി ജോൺ പി.സി. ജോസ്, എം.എ. ഷാജി, ബേബി കീരാന്തടം, പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, സജി പനയാരംപിള്ളി, കെ.കെ. മാത്യു, ജിജോ ടി.ബേബി, സി.എ. തങ്കച്ചൻ, ഗ്രിഗറി എബ്രാഹം, പി.പി. രാജപ്പൻ എന്നിവർ പ്രസംഗിച്ചു.