kklm
കൈരളി പുലയർ മഹാസഭ ഇലഞ്ഞി ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ. ശശി നിർവഹിക്കുന്നു

ഇലഞ്ഞി: കൈരളി പുലയർ മഹാസഭ ഇലഞ്ഞി ശാഖയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ. ശശി നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ശശികുമാർ, അങ്കണവാടി ടീച്ചർ സിന്ധു തോമസ് എന്നിവരുടെ സഹകരണത്തോടെയാണ് പഠനോപകരണങ്ങൾ സജ്ജമാക്കിയത്. കൈരളി പുലയർ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് രാഗിണി.കെ.വി, ജില്ലാകമ്മിറ്റി അംഗങ്ങളായ എം.സി. ഹരിദാസ്, പ്രിയ.എം.എസ്, ശാഖാസെക്രട്ടറി ബാബു, കമ്മിറ്റിഅംഗങ്ങളായ അരുൺ, കെ.കെ. രഞ്ജു, ബിനു, നിഷ അനീഷ് എന്നിവർ സംസാരിച്ചു.