പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ഭക്തജനങ്ങൾ എത്തിതുടങ്ങി. തിരക്കുണ്ടായില്ല. ഒരേ സമയം അഞ്ചുപേരെയേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ദർശനത്തിനും വഴിപാടുകൾക്കുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജർ അറിയിച്ചു.