കളമശേരി: കളമശേരി, എരുമത്തല, പെരുമ്പാവൂർ എന്നിവിടങ്ങളിൽ അതിഥിത്തൊഴിലാളികൾക്ക് കൊവിഡ് വാക്സിനേഷന് തുടക്കമായി. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന. ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു. വാക്സിനേഷന്റെ ഉദ്ഘാടനം കളമശേരി ഇൻഡസ്ട്രിയൽ ഏരിയയിൽ നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ നിർവ്വഹിച്ചു. വാക്സിനേഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. ശിവദാസൻ, റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ ആർ. ഹരികുമാർ, ജില്ല ലേബർ ഓഫീസർ പി.എം. ഫിറോസ്, അസിസ്റ്റന്റ് ലേബർ ഓഫീസർ മാരായ അഭി സെബാസ്റ്റ്യൻ, ടി.ജി. ബിനീഷ് കുമാർ, ഇൻഡസ്ട്രിയൽ ഏരിയാ അസോസിയേഷൻ പ്രസിഡന്റ് ഒ .എ. നിസ്സാം, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കടുത്തു.