കൊച്ചി: യോഗാദിനാചരണത്തിന്റെ ഭാഗമായി ഓൺലൈനിൽ രണ്ടുദിവസം നീണ്ട യോഗാത്തോൺ സമാപിച്ചു. ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ, ഹോമിയോ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ശ്വസനശേഷി വർദ്ധിപ്പിക്കുന്ന യോഗാഭ്യാസം എറണാകുളം ജില്ല അവതരിപ്പിച്ചു. വിവിധ രോഗങ്ങൾ ബാധിച്ചവർക്കും വിവിധ പ്രായമുള്ളവർക്കും വീട്ടിൽ ചെയ്യാവുന്ന യോഗകളാണ് അവതരിപ്പിച്ചത്. ബോൾഗാട്ടി കായൽത്തീരത്തു നിന്നാണ് ജില്ലയുടെ യോഗ അവതരിപ്പിച്ചത്. ആയുഷ് ജില്ലാ മാനേജർ ഡോ. എം.എസ്. നൗഷാദ്, ഭാരതീയ ചികിത്സാവകുപ്പ് യോഗ മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി, ദേശീയ ആയുഷ് മിഷനിലെ യോഗ പരിശീലകൻ ഡോ. മനു വർഗീസ് എന്നിവർ നേതൃത്വം നൽകി.