കളമശേരി: കളമശേരി നഗരസഭയിൽ കൊവാക്സിൻ സെക്കൻഡ് ഡോസ് എടുക്കാൻ സമയംകഴിഞ്ഞിട്ടും ലഭ്യമാകുന്നില്ലെന്ന് വ്യാപകപരാതി. കൊവിഷീൽഡാണ് എല്ലാ കേന്ദ്രങ്ങളിലും എത്തുന്നത്. കളമശേരിയിൽ ടി.പി.ആർ നിരക്ക് കൂടുതലാണെന്നും കൊവാക്സിൻ സെക്കൻഡ് ഡോസ് ലഭിക്കാത്ത വിവരം നോഡൽ ഓഫീസർ ഡോ. ശിവദാസിനെ അറിയിക്കുകയും എത്രയും വേഗം തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടതായും ചെയർപേഴ്സൺ സീമാ കണ്ണൻ പറഞ്ഞു. ഏലൂർ നഗരസഭയിലും കൊവാക്സിൻ ഫസ്റ്റ് ഡോസ് എടുത്തവർക്ക് സമയം വൈകിയിട്ടുo സെക്കൻഡ് ഡോസ് ഇതുവരെ ലഭ്യമായിട്ടില്ല. കൊവാക്സിൻ എടുത്തവർക്ക് കൊവിഷീൽഡ് എടുക്കാൻ പറ്റാത്ത സാഹചര്യവുമാണ്.