udf
യു.ഡി.എഫിന്റെ നേതൃത്വത്തിൽ അങ്കമാലിയിൽ ടൗണിൽ നടത്തിയ ധർണ മുൻ എം.എൽ .എപി.ജെ. ജോയി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: വനംകൊള്ളയിൽ ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ധർണ നടത്തി. പഴയ നഗരസഭാ ഓഫീസിനു മുന്നിൽ പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ മാത്യു തോമസ്, നഗരസഭാ ചെയർമാൻ റെജി മാത്യു, ജോർജ് സ്റ്റീഫൻ, ബൈജു മേനാച്ചേരി, പി.വി.സജീവൻ തുടങ്ങിയവർ പങ്കെടുത്തു. യു.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി അങ്കമാലി സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ബേബി മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ഷാജി, ആന്റു മാവേലി, മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ എന്നിവർ പങ്കെടുത്തു.