പിറവം: വനംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. പിറവം മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. അഡ്വ.അനൂപ് ജേക്കബ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ആർ. പ്രദീപ്കുമാർ, രാജു പാണാലിക്കൽ, നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, സാബു. കെ. ജേക്കബ്, തോമസ് തേക്കുംമൂട്ടിൽ, ജോർജ് അലക്സ് എന്നിവർ പ്രസംഗിച്ചു.