ത്യക്കാക്കര: വെണ്ണല സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി നോട്ടുബുക്ക്, പേന, ചാർട്ട് പേപ്പർ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ നല്കുന്ന പദ്ധതിക്ക് വേണ്ടി സ്കൂളിലെ 85 എസ്.എസ്.എൽ.സി ബാച്ച് (വേഗ 85 ) നേട്ടുബുക്കും പേനകളും ഇന്ന് സ്കൂൾ പ്രധാന അദ്ധ്യാപിക ജോളി സെബാസ്റ്റിന് കൈമാറി ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയെ പ്രതിനിധികരിച്ച് , എം.എൻ . ഗിരി , വി.സി. മാർട്ടിൻ , ഒ.കെ.ലത്തീഫ്, സിൽവസ്റ്റർ എന്നിവരും നോട്ട്ബുക്ക് ചലഞ്ചിന്റെ പ്രമുഖ സംഘാടകൻ വിഷ്ണുവും പങ്കെടുത്തു. വിവിധ സന്നദ്ധ സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.