കോലഞ്ചേരി: വനംകൊള്ളയുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. മഴുവന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പ് വീട്ടൂർ ഡിപ്പോ ഓഫീസിനു മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ.പീറ്റർ അദ്ധ്യക്ഷനായി. അറക്കപ്പടി വില്ലേജ് ഓഫീസിന് മുന്നിൽ അറക്കപ്പടി മണ്ഡലം കമ്മറ്റിയുടെ ധർണ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ് അദ്ധ്യക്ഷനായി. പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ ധർണ വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. പരീത്പിള്ള അദ്ധ്യക്ഷനായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ അശോകൻ, എ. പി. കുഞ്ഞുമുഹമ്മദ്,ബാബുസെയ്താലി തുടങ്ങിയവർ നേതൃത്വം നൽകി.