udf

കളമശേരി: പിണറായി സർക്കാരിന്റെ വനംകൊള്ള ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കളമശേരി മണ്ഡലം യു.ഡി.എഫ് നേതൃത്വത്തിൽ തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മധു പുറക്കാട് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ അദ്ധ്യക്ഷത വഹിച്ചു. യു .ഡി .എഫ് കൺവീനർ എ .പി .ഇബ്രാഹിം, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.എം.അലിയാർ, ബ്ലോക്ക്കമ്മിറ്റി പ്രസിഡന്റ് വി. കെ .ഷാനവാസ്, വൈസ് പ്രസിഡന്റ് വി .എച്ച് .ആസാദ്, മുഹമ്മദ് കുഞ്ഞ് ചവിട്ടിത്തറ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം .എ .വഹാബ്, ജനതാദൾ ജില്ലാ കമ്മിറ്റി അംഗം സി .ജെ ഉമ്മൻ,വാണീദേവി, തുടങ്ങിയവർ നേതൃത്വം നൽകി.