മൂവാറ്റുപുഴ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന ഗുരുസ്പർശം പദ്ധതിക്ക് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ തലത്തിൽ തുടക്കമായി. ഒറ്റയ്ക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട് എന്ന മുദ്രാവാക്യം ഉയർത്തി നഗരസഭയിലെ ആശാ പ്രവർത്തകർക്ക് ആവശ്യമായ പി.പി.ഇ കിറ്റുകൾ, സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയവ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജൂണോ ജോർജ്, അനൂബ് ജോൺ, ജോബി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.