മൂവാറ്റുപുഴ: പിണറായി സർക്കാരിന്റെ വനംകൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ 50 കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി. വാളകത്ത് കെ.എം. സലിമും കിഴക്കേക്കരയിൽ കെ.എം. അബ്ദുൾ മജീദും കച്ചേരിത്താഴത്ത് ഫ്രാൻസിസ് ജോർജും വൺവേ ജംഗ്ഷനിൽ എ. മുഹമ്മദ് ബഷീറും വാഴക്കുളത്ത് ജോയി മാളിയേക്കലും നെഹൃ പാർക്കിൽ പി.പി.എൽദോസും മഞ്ഞളളൂരിൽ ജോസ് പെരുമ്പിള്ളിയും പി.ഒ ജംഗ്ഷനിൽ പി.എസ്. സലിം ഹാജിയും പേഴക്കാപ്പിള്ളിയിൽ പി.എ. ബഷീറും മുളവൂരിൽ എം.എം. സീതിയും പായിപ്രയിൽ മാത്യൂസ് വർക്കിയും കീച്ചേരിപ്പടിയിൽ കബീർ പൂക്കടയും മാർക്കറ്റ് ബസ് സ്റ്റാൻഡിൽ പി.എം. അബ്ദുൾ സലാമും കെ.എസ്.ആർ.ടി.സിയിൽ ഹിപ് സൺ എബ്രഹാമും പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു.