അങ്കമാലി: പാറക്കടവ് പഞ്ചായത്തിലെ പൂവത്തുശേരി പൂവം ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡെയ്‌സി ടോമി, പഞ്ചായത്ത് അംഗങ്ങളായ കെ.വൈ. ടോമി, പി.പി. ജോയ്, പി.വി. ജോസ്, എസ്.ബി. ചന്ദ്രശേഖരവാര്യർ, എം.പി. നാരായണൻ, സനൂജ് സ്റ്റീഫൻ, രാജു കെ.ടി, ജോസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.