ഓടക്കാലി: മരംകൊള്ളയെക്കുച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അശമന്നൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധധർണ നടത്തി. കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പി.പി. തോമസ് പുല്ലൻ, പി.കെ. ജമാൽ, ബിന്ദു നാരായണൻ, എം.എം. ഷൗക്കത്തലി, വി.പി. സലിം, പി. രഘുകുമാർ, സി.വി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.