അങ്കമാലി: ടാറ്റാ കമ്പനിയുടെ കണ്ണൻദേവൻ തേയിലയും ഉപ്പും കഴിഞ്ഞ 50 വർഷത്തോളമായി വിതരണം നടത്തുന്ന 87 വിതരണക്കാരിൽ 67 പേരേയും പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ചു. മേഖലാതല പ്രതിഷേധ നില്പ് സമരത്തിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ നിർവഹിച്ചു.മാർജിൻ വെട്ടിക്കുറച്ചതും വ്യാപാരികളെ തരംതാഴ്ത്തിയതും ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവരെ പിരിച്ചുവിട്ടത് .സമരത്തിൽ എ.കെ.ഡി.എ അങ്കമാലി യൂണിറ്റ് പ്രസിഡന്റ് ആന്റു മാത്യു അദ്ധ്യക്ഷത വഹിച്ചു.