a-s
ഡിവൈഎഫ്ഐ പ്രതിഷേധ സായാഹ്നം സുജു ജോണി ഉദ്ഘാടനം ചെയ്യുന്നു.

ഓടക്കാലി: കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന ഡി.വൈ.എഫ്.ഐക്കെതിരെ പത്ര-ദൃശ്യ മാദ്ധ്യമങ്ങൾ വഴിയും സോഷ്യൽമീഡിയ വഴിയും കോൺഗ്രസും യൂത്ത് കോൺഗ്രസും നുണക്കഥകൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ച്

അശമന്നൂർ മേഖലാ കമ്മിറ്റി വിവിധ പ്രദേശങ്ങളിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. സുജു ജോണി, വി.എം. ജുനൈദ്, നിഖിൽ ബാബു, അനൂപ് കെ. കെ, ശ്രീജിത്ത് കെ, ഇന്ദു സജി, അഖിൽ സുധാകരൻ എന്നിവർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സജീഷ് ഇ.എൻ, പ്രസിഡന്റ് ഷെമീർ സി.എസ്, ട്രഷറർ സുഭാഷ് വി .ആർ, അഭിലാഷ് എം.എം, സായി കൃഷ്ണൻ, അഭിനവ്, അഭിജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വൈസ് പ്രസിഡന്റ് ജോബി ഐസക്, സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, പഞ്ചായത്ത് അംഗങ്ങളായ അജാസ് യൂസഫ്, സുബി ഷാജി, പ്രദീഷ് എൻ.വി, കെ.കെ മോഹനൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.