കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ ബ്ലോക്ക് നിർമ്മിക്കുന്നതിന് 1.75 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം. എൽ. എ അറിയിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തിൽ ഐസൊലേഷൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. ഇവിടെ ചികിത്സ സൗകര്യത്തിനായി പ്രത്യേക ഉപകരണ സംവിധാനങ്ങളും തയ്യാറാക്കും.നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കും.