കുറുപ്പംപടി: മരംകൊള്ളയ്ക്കെതിരെ മുടക്കുഴ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങൂർ വെസ്റ്റ് വില്ലേജാഫീസിനുമുമ്പിൽ തേക്കിൻതൈ വിതരണംചെയ്ത് പ്രതിഷേധിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോഷി തോമസ്, എ.ടി. അജിത്കുമാർ, എൽദോ പാത്തിക്കൽ, ബിജു ജേക്കബ്, ഷൈമി വർഗീസ്, ഷാജി കീച്ചേരിൽ, പി.പി. ശിവരാജൻ, ജോസ് എ. പോൾ, വത്സ വേലായുധൻ, എൽദോ, കെ.വി. സാജു എന്നിവർ പങ്കെടുത്തു.