sa
അമ്പലംപടിയിലെ പ്രതിഷേധനില്പ് സമരം കെ.പി.സി.സി സെക്രട്ടറി കെ.എം സലിം ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മുട്ടിൽ മരംമുറി ജുഡീഷ്യൽ അന്വേഷിക്കണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വാളകം മണ്ഡലത്തിൽ പ്രതിഷേധ നില്പ് സമരം നടത്തി. അമ്പലംപടിയിൽ നടന്ന പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് കെ.ഒ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.എം.സലിം ഉദ്ഘാടനം ചെയ്തു. വാളകം കവലയിൽ നടന്ന സമരത്തിന് ബ്ളോക്ക് എക്സിക്യുട്ടീവ് മെമ്പർ ജിജോ പാപ്പാലിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റ് കെ.എം.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. മേക്കടമ്പ് പഞ്ചായത്ത് ജംഗ്ഷനിൽ നടന്ന സമരത്തിന് ബ്ളോക്ക് സെക്രട്ടറി വി.വി ജോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ യു.ഡി.എഫ് നേതാക്കളായ സി.എം.പി സെക്രട്ടറി എം.എസ് സുരേന്ദ്രൻ, കെ.വി.ജോയി, തോമസ്ഡിക്രൂസ്, സാബു. പി.വാഴയിൽ, സന്തോഷ് പഞ്ചക്കാട്ട്, സോജൻ തുടങ്ങിയവർ പങ്കെടുത്തു.