പിറവം: എസ്.എൻ.ഡി.പിയോഗം പാമ്പാക്കുട ശാഖയിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണംചെയ്തു. മുവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ, ശാഖാ പ്രസിഡന്റ് കെ. കെ. തമ്പി, സെക്രട്ടറി കെ. എൻ. മോഹനൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ നാരായണൻകുട്ടി, ജീവലൻ, അനിൽകുമാർ, രാജു, ശശി, പ്രഹ്ലാദൻ, വാസു, രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.