കൊച്ചി: 2020- 21 വർഷത്തെ രാജ്യത്തെ മികച്ച പാസ്‌പോർട്ട് ഓഫീസിനുള്ള പുരസ്‌കാരം കൊച്ചി മേഖലാ പാസ്‌പോർട്ട് ഓഫീസിന് ലഭിച്ചു. ജലന്ധർ മേഖലാ പാസ്‌പോർട്ട് ഓഫീസ് രണ്ടാമതും, തിരുവനന്തപുരം മേഖലാ പാസ്‌പോർട്ട് ഓഫീസ് മൂന്നാമതുമെത്തി. തുടർച്ചയായി ഇത് ഏഴാം തവണയാണ് കൊച്ചി ഈ പുരസ്‌കാരം സ്വന്തമാക്കുന്നതെന്ന് മേഖലാ പാസ്‌പോർട്ട് ഓഫീസർ ഭാനുലാലി അറിയിച്ചു. അപ്പോയിന്റ്‌മെന്റ് ലഭ്യത, അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന് എടുക്കുന്ന സമയം, പരാതി പരിഹാരം, പാസ്‌പോർട്ടുകൾ നൽകുന്നതിലെ വേഗത, കാര്യക്ഷമത, പ്രോസസ്സ് ചെയ്യാൻ ബാക്കിയുള്ള അപേക്ഷകൾ, പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ നിന്നുള്ള ഫയലുകളുടെ വർദ്ധന എന്നിവ ഉൾപ്പെടെ അടിസ്ഥാനമാക്കിയാണ് പ്രകടനം വിലയിരുത്തിയത്.