library
ജോജി മെമ്മോറിയൽ വായനശാല വിദ്യാർത്ഥികൾക്ക് നൽകിയ മൊബൈൽഫോൺ നീലീശ്വരം എസ്.എൻ.ഡി.പി. ഹയർ സെക്കൻഡ സ്ക്കൂൾ ഹെഡ്മാസ്റ്റർ വി.സി.സന്തോഷ് ുമാറിനു ലൈബ്രറി സെക്രട്ടറി ജസ്റ്റിൻ ചക്രമ്പിള്ളി കൈമാറുന്നു

കാലടി: നീലീശ്വരം കൊറ്റമം ജോജി മെമ്മോറിയൽ വായനശാല ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ നൽകി. നീലീശ്വരം എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്ക്കൂൾ ഹെഡ്മാസ്റ്റർ വി.സി. സന്തോഷ്‌കുമാറിന് വായനശാല സെക്രട്ടറി ജസ്റ്റിൻ ചക്രമ്പിള്ളിയാണ് കൈമാറിയത്. പ്രിൻസിപ്പൽ ആർ. ഗോപി അദ്ധ്യക്ഷനായി. ബെന്നി പുല്ല്യാടൻ, റിജോ റോക്കി, എ.കെ. സലിം എന്നിവർ പങ്കെടുത്തു. വായശാല നടത്തിയ ബിരിയാണി ചലഞ്ചിൽനിന്ന് മിച്ചംവന്നതുക ഉപയോഗിച്ചാണ് മൊബൈൽഫോൺ വാങ്ങിയത്.