കൊച്ചി : കൊച്ചി കോർപ്പറേഷനിലെ വനിതാ ജീവനക്കാർ സ്ത്രീധനത്തിനെതിരായ ജാഗ്രതാ സദസ് നടത്തി. കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്ന വിധത്തിൽ നിയമ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനോടൊപ്പം, പ്രതികരിക്കുന്നതിനുളള മനോധൈര്യം സ്ത്രീകളും ആർജ്ജിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗം ഡോ. ഷജ്‌നാ ബീഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാകമ്മിറ്റി അംഗം ഡോ. വി.ആർ. ചിത്ര, സുഷ ജോർജ്ജ്, സിന്ധു, കെ.എസ്. സുദർശന, പി.ബി. റഷീദ എന്നിവർ സംസാരിച്ചു