പിറവം: എടക്കാട്ടുവയൽ പഞ്ചായത്ത് മുൻ പ്രസിഡന്റും ഇരുപതു വർഷം വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച എം.സി.സജി കുമാർ പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ച് എൻ.സി.പിയിൽ ചേർന്നു. സംസ്ഥാന സെക്രട്ടറി വി.ജി.രവീന്ദ്രൻ, ജില്ല സെക്രട്ടറി രാജു തെക്കൻ എന്നിവരുടെ സാന്നിധ്യത്തിൽ എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയിൽ നിന്നും എം. സി സജികുമാർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.